കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം ............. ബ്ലോക്ക് തല കേരളോത്സവം നവംബർ മാസം ആരംഭിക്കുന്നു

ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ പെരിയാർ അതിരിട്ടൊഴുകുന്ന വിശാലമായ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രദേശം കാർഷിക സമ്പന്നമാണ്. വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞിട്ടുള്ള കോടനാട് ആനക്കളരിയും അഭയാരണ്യവും പാണിയേലിപ്പോരും കല്ലിൽ ഗുഹാക്ഷേത്രവും നമ്മുടെ പെരുമ വർധിപ്പിക്കുന്നു. ചിരപുരാതനമായ കുറുപ്പംപടി യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയും കൂട്ടുമOo ക്ഷേത്രവും ഉൾപ്പെടെ ഒട്ടനവധി ആരാധനാലയങ്ങൾ ഉൾക്കൊള്ളുന്ന ഈ നാട് പ്രസ്ഥാനം പ്രമുഖരുമായ ഒട്ടനവധി ബഹുമുഖ പ്രതിഭകളുടെ ജന്മം കൊണ്ടും കർമ്മം കൊണ്ടും ധന്യമാണ്. നമ്മുടെ ബ്ലോക്കിനെ വലയം ചെയ്തുകൊണ്ട് പ്രസിദ്ധമായ ഇരിങ്ങോൾ വനക്ഷേത്രവും മലയാറ്റൂർ പള്ളിയും മേതല മുഹ്‌യദ്ദീൻ ജുമാ മസ്ജിദും നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പുഷ്ടമാക്കുന്നു.

സുനിൽ പി വി

പ്രസിഡൻ്റ്

ഷോജ റോയ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വർഗീസ് പൗലോസ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

റോയ് വർഗീസ്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീത സുകു

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രതി എം ജി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൂവപ്പടി ബ്ലോക്ക്പഞ്ചായത്ത്പൊതുവിവരങ്ങൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾഅശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വേങ്ങൂർബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ14 എണ്ണംജില്ലാ പഞ്ചായത്ത് ഡിവിഷനും പേരുംകാലടി, പുല്ലുവഴി, കോടനാട്താലൂക്ക്കുന്നത്തുനാട്നിയമസഭാ മണ്ഡലംപെരുമ്പാവൂർലോകസഭാ മണ്ഡലംചാലക്കുടിവിസ്തീർണ്ണം372 ച കി മീജില്ലഎറണാകുളംജനസംഖ്യാ വിവരങ്ങൾ ജനസംഖ്യ(2011 സെൻസസ് പ്രകാരം): 155572പുരുഷന്മാർ77173സ്ത്രീകൾ78579പട്ടികജാതി വിഭാഗം16043പുരുഷന്മാർ7812സ്ത്രീകൾ8231പട്ടികവർഗ്ഗ വിഭാഗം601പുരുഷൻമാർ307സ്ത്രീകൾ294അതിരുകൾ വടക്ക്പെരിയാർ, അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകൾതെക്ക്പായിപ്ര, മഴുവന്നൂർ ഗ്രാമപഞ്ചായത്തുകൾകിഴക്ക്കോട്ടപ്പടി, നെല്ലിക്കുഴി, പായിപ്ര ഗ്രാമപഞ്ചായത്തുകൾപടിഞ്ഞാറ്വെങ്ങോല ഗ്രാമപഞ്ചായത്ത്, പെരുമ്പാവൂർ മുനിസിപ്പാലിറ്റിഘടക സ്ഥാപനങ്ങൾ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, വേങ്ങൂർഅസ്സി. എക്സി. എഞ്ചിനീയർ LID & EW Sub. Div. Koovappadyഅസ്സി. ഡയറക്ടർ (അഗ്രികൾച്ചർ)പട്ടികജാതി വികസന ആഫീസ്ഐ സി ഡി എസ് ആഫീസ്ക്ഷീര വികസന ആഫീസ്വ്യവസായ വികസന ആഫീസ്

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

എറണാകുളം ജില്ലയിലെ ഗ്രാമീണ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഭാഗമായി രൂപീകൃതമായ ഈ ബ്ലോക്ക് പഞ്ചായത്ത്, പ്രദേശത്തെ ഗ്രാമ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വനിതാ ശാക്തീകരണം, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ജനകീയ പങ്കാളിത്തവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, ജില്ലയിലെ പ്രധാന ഗ്രാമീണ വികസന കേന്ദ്രങ്ങളിലൊന്നായി വളർന്നു.

കൂടുതൽ വായിക്കുക