വാർത്തകൾ
ഓപ്പറേഷൻ തൂഫാൻ 2.0
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ജനകീയ പരിപാടികൾ
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്യിൽ 28.09.2026 ന് പതാക ഉയർത്തുകയും തൂഫാൻ ബാരിയർ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു.അതോടൊപ്പം എല്ലാ ജീവനക്കാരും തൂഫാൻ -പ്രതിജ്ഞ ചൊല്ലുകയും ചെയ്തു .


കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ വച്ച് 21.09.2026 ഉച്ചയ്ക്ക് രണ്ടുമണിക്ക് അന്താരാഷ്ട്ര ജനാധിപത്യ വാരാചരണവും, പെരുമ്പാവൂർ നഗരസഭാ ചെയർമാൻ, കൃഷി വകുപ്പ് മന്ത്രി, 1982, 1987, 1991, 1996 എന്നീ കാലയളവുകളിലായി 4 തവണ പെരുമ്പാവൂർ എം. എൽ. എ. എന്ന നിലകളിൽ പ്രവർത്തിച്ച മുൻ നിയമസഭാ സ്പീക്കർ കൂടിയായിരുന്ന ശ്രീ പി പി തങ്കച്ചൻ അനുസ്മരണവും നടത്തി.
ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം ജോൺ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ടി പരിപാടിയിൽ ബഹു. എം. എൽ. എ. ശ്രീ മനോജ് മൂത്തേടൻ അധ്യക്ഷസ്ഥാനം വഹിക്കുകയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി സുനിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.
കൃഷി ശ്രീ മന്ദിരം ഉദ്ഘാടനം
കാഴ്ച പരിമിതരായ സഹോദരങ്ങൾക്ക് റേഡിയോ വിതരണം
പി.എം.എ.വൈ ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണം
പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം
ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവ്
125 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളിയെ ആദരിക്കൽ
അന്താരാഷ്ട്ര ജനാധിപത്യ വാരാചരണത്തോടനുബന്ധിച്ച് കാഴ്ച പരിമിതർക്ക് റേഡിയോ വിതരണം, കൃഷി ശ്രീ മന്ദിരം ഉദ്ഘാടനം, തൊഴിലുറപ്പ് പദ്ധതിയിൽ 125 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ശ്രീമതി മോളി മാത്യുവിനെ ആദരിക്കൽ, ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവ്, പി.എം.എ.വൈ ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണം, പി.എം.എ.വൈ ഭവന പദ്ധതിയിൽ പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം എന്നിവ നടത്തി.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി രതി എം.ജി. യോഗത്തിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
അസിസ്റ്റന്റ് എൻജിനീയർ ശ്രീമതി അനു ബേബി
കോൺട്രാക്ടർ ശ്രീ ബേസിൽ പി. വർഗീസ്
ബഹു. മുൻ എം. എൽ. എ. ശ്രീ എൽദോസ് കുന്നപ്പിള്ളിൽ
സെക്രട്ടറി ശ്രീമതി രതി എം.ജി.