കാഴ്ചപ്പാടും ദൗത്യവും
ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തുള്ള ഗ്രാമപഞ്ചായത്തുകളുടെ പദ്ധതിയിലേക്ക് പ്രോജക്ട് നിർദ്ദേശങ്ങളും സമാഹരിച്ച് പരിഗണിച്ച് ഏകോപിപ്പിച്ച് അവയ്ക്ക് സഹായകവും അനുരോധവുമായ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നതിനും അത് ജില്ലാ പഞ്ചായത്തിന് സമർപ്പിക്കുന്നതിനുള്ള ചുമതല. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കൈമാറിയ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ചുണ്ടാകുന്ന പരാതികൾ, ആക്ഷേപങ്ങൾ, ആവലാതികൾ എല്ലാം പരിഗണിച്ചു സത്വര പരിഹാരം സാധ്യമാക്കുന്നതിന് പരാതി പരിഹാര സംവിധാനം രൂപപ്പെടുത്താനുള്ള ചുമതല. സ്റ്റിയറിങ് കമ്മിറ്റി, സ്റ്റാൻഡിങ് കമ്മിറ്റി, ഉപസമിതികൾ, മാനേജ്മെൻറ് കമ്മിറ്റികൾ, ഗുണഭോക്തൃസമിതികൾ തുടങ്ങിയവയുടെ പ്രവർത്തനം നിയന്ത്രിക്കുക, ഏകോപിപ്പിക്കുക, ഉപയോഗപ്പെടുത്തുക എന്നീ ചുമതലകളും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് ഉണ്ടാകും.