കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം ............. ബ്ലോക്ക് തല കേരളോത്സവം നവംബർ മാസം ആരംഭിക്കുന്നു
പരാതി പരിഹാര സംവിധാനങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എളുപ്പത്തിലും വേഗത്തിലും പരിഹരിക്കുന്നതിനായി വിവിധ സംവിധാനങ്ങൾ നിലവിലുണ്ട്.
1

നേരിട്ടുള്ള പരാതി പരിഹാര സംവിധാനങ്ങൾ

K-Smart വഴി അപേക്ഷ സമർപ്പിച്ചാൽ അപേക്ഷയുടെ നിലവസ്ഥ സംബന്ധിച്ച SMS അറിയിപ്പുകൾ ലഭിക്കും.

  • ഫ്രണ്ട് ഓഫീസ് വഴി നേരിട്ട് വിവരങ്ങൾ അന്വേഷിക്കാം.
  • K-Smart വഴി അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
2

For the People Portal

🌐 pglsgd.kerala.gov.in 

LSGD-യുടെ സ്വന്തം ഔദ്യോഗിക പരാതി പോർട്ടൽ. 

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇവിടെ സമർപ്പിക്കാം.

  • സേവനങ്ങളിലെ കാലതാമസം
  • അഴിമതി സംബന്ധിച്ച പരാതികൾ
  • സർട്ടിഫിക്കറ്റ് സംബന്ധമായ പരാതികൾ
  • നികുതി സംബന്ധമായ പരാതികൾ
  • മറ്റ് തദ്ദേശ സ്ഥാപന സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ
3

ഫയൽ അദാലത്ത്

🌐 adalat.lsgkerala.gov.in 

തീർപ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളുമായി ബന്ധപ്പെട്ട പരാതികൾക്കുള്ള പ്രത്യേക സംവിധാനം. 

പരാതി പരിഹാരത്തിനുള്ള മൂന്ന് തലങ്ങൾ: 

1. ഉപജില്ലാ സമിതി – 10 ദിവസത്തിലൊരിക്കൽ യോഗം
2. ജില്ലാ സമിതി – ജോയിന്റ് ഡയറക്ടർ അധ്യക്ഷൻ; 15 ദിവസത്തിലൊരിക്കൽ യോഗം
3. സംസ്ഥാന സമിതി – പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷൻ; 30 ദിവസത്തിലൊരിക്കൽ യോഗം
4

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര പോർട്ടൽ

🌐 cmo.kerala.gov.in 

തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാവുന്ന സംവിധാനമാണ് മുഖ്യമന്ത്രിയുടെ സാന്ത്വനം പോർട്ടൽ.

ടോൾ ഫ്രീ നമ്പർ: 1076 

ബന്ധപ്പെട്ട നോഡൽ ഓഫീസർ മുഖേന പരാതി LSGD സെക്രട്ടേറിയറ്റിലേക്ക് എത്തിക്കുന്ന സംവിധാനവും ഇതിലുണ്ട്.

5

അഴിമതി റിപ്പോർട്ട് ചെയ്യുന്നതിനുള്ള WhatsApp സംവിധാനം

📱 WhatsApp: 807 806 6060 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ച പരാതികൾ നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനായി ഈ WhatsApp നമ്പർ ഉപയോഗിക്കാം.

സംസ്ഥാന തലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിലും, ജില്ലാതലത്തിൽ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലും ഇതിനായി പ്രത്യേക സെൽ പ്രവർത്തിക്കുന്നു.

6

പരാതി പരിഹാര നിയമ സംവിധാനങ്ങൾ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള നിയമ പരിഹാരങ്ങൾക്ക് ചുവടെ പറയുന്ന സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

പ്രധാന നിർദ്ദേശം: 
പരാതി വേഗത്തിൽ പരിഹരിക്കുന്നതിനായി ആദ്യം For the People Portal ( pglsgd.kerala.gov.in ) വഴി പരാതി സമർപ്പിക്കാം. 

പരാതി നൽകിയതിന് ശേഷം ആവശ്യമായ നടപടികൾ ലഭ്യമാകാത്ത പക്ഷം, സാഹചര്യാനുസരിച്ച് ഫയൽ അദാലത്ത് , മുഖ്യമന്ത്രിയുടെ സാന്ത്വനം – 1076 തുടങ്ങിയ മറ്റ് പരാതി പരിഹാര സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.

🔎 പരാതി പരിഹാരത്തിനായി ശരിയായ സംവിധാനം തിരഞ്ഞെടുക്കുക

സേവനവുമായി ബന്ധപ്പെട്ട സാധാരണ പരാതികൾ → For the People Portal (pglsgd.kerala.gov.in )  |   തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ → ഫയൽ അദാലത്ത് (adalat.lsgkerala.gov.in )  |   അഴിമതി → WhatsApp 807 806 6060